പരിയാരം ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

പരിയാരം: പരിയാരം വായാട് സിമന്റ് കട്ട കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അന്യസംസ്ഥാനതൊഴിലാളി മരിച്ചു. ലോറിയിലെ ക്ലീനര്‍ ആസാം സ്വദേശി ഇനാമല്‍ ആണ് മരണപ്പെട്ടത്. രാവിലെ 9 മണിയോടെയായിരുന്നു സഭവം. ഡ്രൈവര്‍ മുഹാസ് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയര്‍ഫോഴ്സും പരിയാരം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: