എൻ.ഡി.എ പേരാവൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സ്മിത ജയമോഹന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി ഇരിട്ടിയിൽ എൻ ഡി എ തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
ബി ജെ പി മണ്ഡലം പ്രസി.എം. ആർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന വൈസ്. പ്രസി. പി. എം. വേലായുധൻ, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, എൻ ഡി എ നേതാക്കളായ മോഹനൻ മാനന്തേരി, കെ. വി. അജി, കൂട്ട ജയപ്രകാശ്, എൻ.വി. ഗിരീഷ് , സത്യൻ കൊമ്മേരി, മനോഹരൻ വായോറ, രാജു മുരിങ്ങോടി, പി. കൃഷ്ണൻ, രാമദാസ് എടക്കാനം, പി. ശിവശങ്കരൻ, പി. പി. ജയലക്ഷ്മി, ജോസ് എ വൺ, ആർ. ഉഷ, എൻ. ശകുന്തള, പി.ജി. സന്തോഷ്, സി. ബാബു, സന്തോഷ് പ്ലാക്കാട്ട് എന്നിവർ പ്രസംഗിച്ചു.