പോളിംഗ് ഏജൻ്റ് അതേ ബൂത്തിലെ വോട്ടറാവണമെന്നില്ല: ജില്ലാ കലക്ടർ

പോളിംഗ് ഏജൻ്റ് അതേ ബൂത്തിലെ വോട്ടറാവണമെന്നില്ല എന്ന് ജില്ലാ കലക്ടർ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികൾക്ക് അതേ നിയമസഭാ മണ്ഡലത്തിലെ ഏത് ബൂത്തിലെയും വോട്ടറെ പോളിങ് ഏജന്റ് ആയി നിയമിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ അതേ ബൂത്തിലെയോ സമീപ ബൂത്തിലെയോ വോട്ടർ ആയിരിക്കണം പോളിങ് ഏജന്റ് എന്നാണ് വ്യവസ്ഥ. രാഷ്ട്രീയ പാർട്ടികളുടെ സൗകര്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്.
ഇതു പ്രകാരം നിയമസഭാ മണ്ഡലത്തിനകത്തെ ഏത് ബൂത്തിലെയും വോട്ടറെ ആ മണ്ഡലത്തിൽ എവിടെയും പോളിംഗ് ഏജൻ്റായി നിയമിക്കാം. പോളിങ് ഏജൻ്റുമാരെ നിയമിക്കുന്നതിനുള്ള മറ്റ് വ്യവസ്ഥകളിൽ മാറ്റമില്ല.