അഴീക്കോട് ഹെൽത്ത് സെൻററിൽ വരുന്നവർക്ക് പ്രവാസി സുന്നി കൂട്ടായ്മയും എസ്. വൈ. എഎസും കൈ കഴുകാനുള്ള സൗകര്യം ഒരുക്കി

അഴീക്കോട് ഹെൽത്ത് സെൻററിൽ പ്രവാസി സുന്നി കൂട്ടായ്മ അഴീക്കോടുമായി സഹകരിച്ച് എസ്. വൈ. എസ് സാന്ത്വനം അഴീക്കോട് കമ്മിറ്റിയുടെ നേതൃത്വത്തിൽ covid 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യമൊരുക്കി, ഹെൽത്ത് സെന്ററിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ഈ സൗകര്യം വളരെ ഉപകാരപ്രദം ആണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു . ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന പ്രവാസി സംഘടനയായ പ്രവാസി സുന്നി കൂട്ടായ്മ അഴീക്കോടുമായി സഹകരിച്ചാണ് സാന്ത്വനം കമ്മിറ്റി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ഈ സൗകര്യം സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ പ്രളയ കാലത്തും അഴീക്കോട് മേഖലയിൽ ഇവരുടെ സാന്ത്വന പ്രവർത്തനങ്ങൾ മേഖലയിൽ വളരെ ആശ്വാസകരം ആയിരുന്നു. നൗഫൽ സഖാഫി, അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഹുസൈൻ കുഞ്ഞി, സഇൗദ് , ഉബൈദ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: