തൂക്കിലേറ്റാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസിലെ മൂന്നു പ്രതികൾ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: തൂക്കിലേറ്റാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസിലെ മൂന്നു പ്രതികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച രാവിലെ 5.30ന് ശിക്ഷ നടപ്പാക്കാനുള്ള വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് പ്രതികൾ അവസാന നിമിഷം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് മൻമോഹന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് രാത്രി തന്നെ ഹർജി പരിഗണിക്കും.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആണ് പ്രതികൾ ഹർജി സമർപ്പിച്ചത്. തുടർന്ന് ഹർജി പരിഗണിക്കാൻ ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷനായ ബെഞ്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ സമർപ്പിച്ച ഹർജി വിചാരണക്കോടതി ഇന്ന് ഉച്ചയ്ക്ക്ശേഷം തള്ളിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: