ഞായറാഴ്ച്ച ( 22 / 03 / 2020 ) രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ആരും പുറത്തിറങ്ങരുത് : രാജ്യത്ത് ജനതാ കർഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാർച്ച് 22) രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതുമണിവരെ ജനകീയ കർഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കർഫ്യൂവിന് സംസ്ഥാന സർക്കാർ മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19നെ പ്രതിരോധിക്കാൻ ദൗത്യസംഘത്തെ രൂപവത്കരിക്കും.

ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോൾ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാൽ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി- അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണം. കൊറോണയെ പ്രതിരോധിക്കാൻ ജനങ്ങൾ കുറച്ച് സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു.ആരും ആള്‍ക്കൂട്ടത്തില്‍ പോകരുത്. അനാവശ്യമായി വീടുവിട്ടിറങ്ങരുത്. ഏത് ജോലിയായാലും കഴിയുന്നത്ര വീട്ടിലിരുന്ന് ചെയ്യണം. 65 വയസിനുമുകളിലുള്ള പൗരന്മാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. 

കൊറോണയിൽ നിന്നു രക്ഷനേടാൻ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ആശങ്ക സ്വാഭാവികം. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ചില രാജ്യങ്ങളിൽ ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം പെട്ടെന്നു കുതിച്ചുകയറുകയാണ് കൊറോണ. ഈ മഹാമാരി പരക്കുന്നതിൽ ഇന്ത്യയും ശ്രദ്ധാലുവാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: