താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്‌

ദുബൈ: താമസവിസയുള്ള വിദേശികൾക്കും യു.എ.ഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾക്ക് ഇന്നുമുതൽ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ യു.എ.ഇ യിൽ പ്രവേശിക്കാൻ കഴിയില്ല.

എല്ലാത്തരം വിസക്കാർക്കും വിലക്ക് ബാധകമാണ്. ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യു.എ.ഇ യിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ്   പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് പടരുന്നതിെൻറ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കാം.

സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് യു.എ.ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക് യു.എ.ഇയിൽ പ്രവേശന വിലക്ക് വരുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: