മുഴപ്പിലങ്ങാട് കുളം ബസാറിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി

.

മരിച്ച നിലയിൽ കണ്ടത് മുഴപ്പിലങ്ങാട് ബീച്ചിലെ ഖാലിദിന്റെ മകൻ മിഖ്ദാദ് (21) ആണെന്ന് സ്ഥിരീകരിച്ചു

കൂടെ ഉണ്ടായിരുന്ന യുവാവ് തലശ്ശേരി ആശുപത്രിയിൽ ചികിത്സയിലാണ്?

മയക്ക് മരുന്ന് അമിതമായി ഉപയോഗിച്ച് അവശനായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ചികിത്സയിൽ കഴിഞ്ഞു വരുന്ന യുവാവാണ് മുഴപ്പിലങ്ങാട് വീട്ടിൽ സുഹൃത്ത് മിഖ്ദാദ് ബോധമില്ലാതെ കിടക്കുന്ന വിവരം ബന്ധുക്കളെ അറിയിച്ചത്.

ആളൊഴിഞ്ഞതും നിലവിൽ താമസമില്ലാത്തതുമായ പൊളിഞ്ഞു വീഴാറായ വീട്ടിലാണ് യുവാവിന്റെ മൃദദേഹം കണ്ടത്.

നിറയെ വീടുകളുള്ള ഇ എം എസ് റോഡിനടുത്താണ് സംഭവം

ഈ പഴകിയ വീട്ടിൽ യുവാക്കൾ തമ്പടിക്കുന്നതായി അയൽവാസികൾ പറയുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: