കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നാലാമത് ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞം പന്തലിന്റെ കാൽനാട്ട് കർമ്മം നടന്നു

മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ വെച്ച് നടക്കുന്ന നാലാമത് ശ്രീമദ് ഭഗവത് ഗീതാജ്ഞാനയജ്ഞത്തിന്റെ ഹവന കുണ്ഠം,, പന്തൽ തുടങ്ങിയവയുടെ  കാൽനാട്ടുകർമ്മം ശ്രീ വി.കെ.പത്മനാഭൻ അവർകളുടെ മുഖ്യകാർമികത്വത്തിൽ നടന്നു. ചടങ്ങിൽ സ്വഗതസംഘം ജനറൽ കൺവീനർ ശ്രീ ടി.വി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി. നിഷ.എം., സി.ആർ.ശ്രീലത, കെ.വി.നാരായണൻ മാസ്റ്റർ, ടി.വി.ശശിധരൻ, കെ.കെ.നാരായണൻ, ടി.സി.വിനോദ്, പി.രമേഷ് , തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെയാണ് ഗീതാജ്ഞാന യജ്ഞം .

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: