കണ്ണപുരത്ത് നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു 2 പേർ മരിച്ചു; 2 പേർക്ക് പരുക്ക്

കണ്ണൂർ: നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു 2 പേർ മരിച്ചു. പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനുസമീപം പുലർച്ചെ 2.30നാണ് അപകടം. കാർ യാത്രക്കാരായ ചിറക്കൽ അലവിലെ പ്രജുൽ (34) പൂർണിമ (30) എന്നിവരാണ് മരിച്ചത്. 2 പേർക്ക് പരുക്കേറ്റു. മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞു പുലർച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. പരുക്കേറ്റവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: