ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലാപറമ്പ് ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ച് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
നരവൂർ സ്വദേശി അനീഷ് കുമാറാണ് ( 45) മരണമടഞ്ഞത്.
ഗുരുതരമായി പൊള്ളലേറ്റ അനീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ പാലാപറമ്പ് ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ചാണ് അനീഷ് സഞ്ചരിച്ച ബൈക്കിന് തീപിടിച്ചത്.ദേഹത്തേക്ക് തീ പടർന്നതോടെ ഇയാൾ സമീപത്തെ നിർമ്മാണത്തിലിരി
ക്കുന്ന വീട്ടിലേക്ക് ഓടിക്കയറാ
ൻ ശ്രമിക്കുകയും അവിടെയു
ണ്ടായിരുന്ന തൊഴിലാളികൾ വെള്ളമൊഴിച്ച് തീ അണയ്ക്കുകയും ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു.അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ അനീഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
പരേതനായ ചാത്തോത്ത് നാരായണൻ്റെയും ദേവകിയുടെയും മകനാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: