സൂര്യാഘാതമേൽക്കാതിരിക്കാൻ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണറുടെ ഉത്തരവ്

കണ്ണൂർ: വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തൊഴിൽ സമയക്രമത്തിൽ മാറ്റം. ഇതുസംബന്ധിച്ച് സമയക്രമം പുനക്രമീകരിച്ചു ലേബർ കമ്മീഷണറുടെ ഉത്തരവ്. പകൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ വിശ്രമം നൽകണം. ഇവരുടെ തൊഴിൽ സമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള വൈകിട്ട് മൂന്നിന് തുടങ്ങുന്ന തരത്തിലുമാക്കി. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകൾക്ക് ഉത്തരവ് ബാധകമല്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: