അളവിൽ കൂടുതൽ വിദേശമദ്യം കൈവശംവെച്ച കുറ്റത്തിന് യുവാവിനെ ആലക്കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് കേസെടുത്തു

ചുഴലി: അളവിൽ കൂടുതൽ വിദേശമദ്യം കൈവശംവെച്ച കുറ്റത്തിന് യുവാവിനെ ആലക്കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് കേസെടുത്തു. ചുഴലി, ചെമ്പൻതൊട്ടി പ്രദേശങ്ങളിലെ വിദേശ മദ്യ വില്പനക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്നവരിൽ പ്രധാനിയായ വള്ളിയോട്ട് വീട്ടിൽ നാരായണൻ മകൻ സുരേഷ് വി (39) എന്നയാളെ ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ ടി വി രാമചന്ദ്രനും സംഘവും ചേർന്ന് 12 വിദേശ മദ്യക്കുപ്പികളുമായി അറസ്റ്റ് ചെയ്തു അബ്കാരി കേസെടുത്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെജി മുരളീദാസ്, പ്രകാശൻ ആലയ്ക്കൽ CEO മാരായ മധു ടി വി, ഷിബു പി, റെനിൽ കൃഷ്‌ണൻ ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: