അവളെ തൂക്കിലേറ്റണം മറ്റൊരു അമ്മയും ഇതുപോലെ ചെയ്യരുത് : വികാരഭരിതനായി ശരണ്യയുടെ അച്ഛൻ

.കണ്ണൂര്‍: ഒന്നര വയസുകാരന്‍ വിവാനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛന്‍ വത്സരാജ്. ‘അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അച്ഛനായ എനിക്ക് അത്രയും ഇഷ്ടമാണ്. എന്റെ എട്ടന്റെ കുടുംബവും ഞങ്ങളും അത്രയും കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്.രോഷാകുലനായ ഇദ്ദേഹം ശകാരവാക്കുകളുമായി ശരണ്യക്കുനേരെ പാഞ്ഞടുത്തു. ബന്ധുക്കളും നാട്ടുകാരും കൂടി ഏറെ പണിപെട്ടാണ് തടഞ്ഞുവെച്ചത്. അല്‍പംകഴിഞ്ഞ് ഇദ്ദേഹം ബോധരഹിതനായി വീഴുകയും ചെയ്തു.

കുഞ്ഞിനെ െകാന്നത്പോലെ ശരണ്യയെയും കൊല്ലണമെന്ന് തടിച്ചുകൂടിയ നാട്ടുകാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘ഓളെ സെന്‍ട്രല്‍ ജയിലില്‍ സുഖവാസത്തിനയക്കരുത്. ജനങ്ങളെ ഏല്‍പിക്കണം. കുട്ടിനെ െകാന്നത് പോലെ ഓളെയും െകാല്ലണം’ തയ്യില്‍ കടല്‍ത്തീരത്ത് തെളിവെടുപ്പ് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ രോഷംകൊണ്ടു. നിരപരാധിയായ ഭര്‍ത്താവ് പ്രണവിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചതിനെതിരെയും അയല്‍വാസികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.

ഭാവഭേദമില്ലാതെ ശരണ്യ

തെളിവെടുപ്പിനിടെ ഭാവഭേദമൊന്നുമില്ലാതെയാണ് ശരണ്യ പെരുമാറിയത്. കുട്ടിയെ വലിച്ചെറിഞ്ഞ പാറക്കെട്ടില്‍ പൊലീസ് എത്തിച്ചപ്പോള്‍ ചെറുതായി ഒന്നു കരഞ്ഞു. കൊലപ്പെടുത്തിയ രീതി പൊലീസിന് ആംഗ്യങ്ങളോടെ വിശദീകരിച്ച്‌ െകാടുക്കുകയും ചെയ്തു. കുഞ്ഞിനെ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്നും ഭര്‍ത്താവിനും പങ്കില്ലെന്നും ശരണ്യ വ്യക്തമാക്കിയതായി സിറ്റി സി.ഐ പി.ആര്‍. സതീശന്‍ പറഞ്ഞു. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മകന്‍ വിയാനെ വീടിന് സമീപത്തെ കടല്‍തീരത്ത് ശരണ്യ കൊലപ്പെടുത്തിയത്. കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്ക് വലിച്ചെറിയുകയായിരുന്നു. മരണം ഉറപ്പുവരുത്താന്‍ രണ്ടുതവണ എറിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്. മൃതദേഹം കണ്ടെത്തിയതുമുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ശരണ്യയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: