കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെ ഓഫീസില്‍ പൂട്ടിയിട്ട് പ്രതിപക്ഷ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെ ഓഫീസില്‍ പൂട്ടിയിട്ട് പ്രതിപക്ഷ പ്രതിഷേധം. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയായാണ് മേയര്‍ സുമാ ബാലകൃഷ്ണനെ ഓഫീസില്‍ പൂട്ടിയിട്ട് പ്രതിഷേധമുണ്ടായത്.

പ്രതിപക്ഷ കൗണ്‍സിലര്‍ന്മാര്‍ മേയറെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനം ഓഫിസ് കോംപൗണ്ടില്‍ അനുവദിക്കില്ലെന്ന ഭരണസമിതിയുടെ നിലപാടിനെതിരെയും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ജീവനക്കാരെ ഡെപ്യൂട്ടി മേയര്‍ നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ച് ഏതാനും ദിവസങ്ങളായി കോര്‍പറേഷനില്‍ പ്രതിപക്ഷ സമരം നടക്കുകയായിരുന്നു.

ഇതിനിടയിലാണ് അടിയന്തിര കൗണ്‍സില്‍ ഇന്നു രാവിലെ വിളിച്ചു ചേര്‍ത്തത്. യോഗത്തിനു മുമ്പായി പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവിശ്യം. എന്നാല്‍ കൗണ്‍സില്‍ യോഗം നടത്തിയതിനു ശേഷം ചര്‍ച്ചചെയ്യാമെന്ന് മേയര്‍ അറിയിക്കുകയായിരുന്നു. ഇതോടെ മുദ്രാവാക്യം വിളിയും കയ്യേറ്റ ശ്രമവും നടന്നു. തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളില്‍ എത്തിച്ചെങ്കിലും പ്രശ്‌നം രൂക്ഷമായി. മേയര്‍ക്കു നേരെ കയ്യേറ്റമുണ്ടായതോടെ യോഗം നടത്താനായില്ല. കണ്ണൂര്‍ ടൗണ്‍ പോലീസ് എത്തി പ്രതിഷേധക്കാരെ പിടിച്ചുമാറ്റിയതിനു ശേഷം മേയറെ വീണ്ടും ഓഫിസില്‍ പ്രവേശിപ്പിച്ചു. മേയറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: