പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിനു വെള്ളിയാഴ്ച തുടക്കമാവും

പാമ്പുരുത്തി: ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിനു ( നാളെ) വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഹല്ല് ഖാസി സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങൾ വളപട്ടണം പതാക ഉയർത്തലോടെ തുടക്കമാവും രാത്രി എട്ടു മണിക്ക് നടക്കുന്ന ഉൽഘാടനം സമ്മേളനം പാമ്പുരുത്തി മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ മഹല്ല് ഉപദേശക ബോർഡ് ചെയർമാൻ കെ.പി.മുഹമ്മദലി ദാരിമി ഉദ്ഘാടനം ചെയ്യും ഉപദേശക ബോർഡ് കൺവീനർ എം.മമ്മു മാസ്റ്റർ ഉപഹാര സമർപ്പണവും, അബ്ദുൽ വാരിസ് ദാരിമി കീഴിശ്ശേരി പ്രഭാഷണവും നിർവ്വഹിക്കും മുഹമ്മദ് മുസ്ല്യാർ അഞ്ചരക്കണ്ടി,

മൻസൂർ പാമ്പുരുത്തി , എം മുസ്തഫ ഹാജി, പി കമാൽ, എം ആദം, വി.പി.റഫീഖ് എം.അനീസ് മാസ്റ്റർ, എം എം അമീർ ദാരിമി പ്രസംഗിക്കും പാമ്പുരുത്തി മദ്രസാ നൂറേ ത്വൈബ സംഘം അവതരിപ്പിക്കുന്ന ബുർദ്ദാ മജ് ലിസും നടക്കും ശനിയാഴ്ച രാത്രി ഉസ്താദ് യഹ് യ ബാഖവി പുഴക്കരയുടെ പ്രഭാഷണവും മദ്റസ

വിദ്യാർത്ഥികളുടെ ദഫ് പ്രദർശനവും

നടക്കും ഞായറാഴ്ച പകൽ ഒരു മണിക്ക് മൗലിദ് പാരായണവും അന്നദാനവും, രാത്രി

മലപ്പുറം ജില്ലാ ത്വലബ വിംഗ് ബുർദ്ദാ & ഖവാലി ടീം അവതരിപ്പിക്കുന്ന ഇശ്ഖിൻ പ്രകീർത്തന സദസ്സും അൽ ഹാഫിസ് സിദ്ദീഖ്‌ ഫൈസി പഴയന്നൂറിന്റെ പ്രഭാഷണവും നടക്കും തുടർന്ന് സയ്യിദ് ഹുസൈൻകോയ തങ്ങൾ പട്ടാമ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന ദിക്ർ ദുആ മജ്ലിസോടെ ഉറൂസ് സമാപിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: