ഷുക്കൂർ അനുസ്മരണ സെമിനാർ 22ന്
കണ്ണൂർ: എം.എസ്.എഫ് കണ്ണൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 22ന് വൈകിട്ട് നാലിന് കാൽടെക്സ് പരിസരം ഷുക്കൂർ അനുസ്മരണ സെമിനാർ നടത്തും. വിവിധ വിദ്യാർഥി സംഘടനാ പ്രതിനിധികൾ, സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. യോഗം ശക്കീബ് നിർച്ചാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസ്ലം പാറേത്ത് അധ്യക്ഷനായി. യൂനുസ് പടന്നോട്ട്, എം.കെ സുഹൈൽ, മുഹമ്മദ് ഫായിസ് വാരം, വി.കെ അസീം, അജ്മൽ പുറത്തീൽ, അർഷാദ്, സി.പി സഹദ് സംസാരിച്ചു.