കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടം പേപ്പര്‍, കോട്ടം ഈസ്റ്റ്, മുടുപ്പിലായി, രാഘൂട്ടി റോഡ്, കറ്റിപ്രം റോഡ് എന്നീ ഭാഗങ്ങളില്‍ ജനുവരി 20 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലുമുക്ക് മുതല്‍ നീര്‍ക്കടവ്വരെയുള്ള ഭാഗങ്ങളില്‍  ജനുവരി 20 ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിത്താപുരം, ഡാഫോഡില്‍സ് വില്ല, കാപ്പാട് പോസ്റ്റ് ഓഫീസ്, ശരവണ മില്‍, സി പി സ്റ്റോര്‍, മുണ്ടേരി പീടിക, അരക്കിണര്‍, തോണിയോട്ട് കാവ്, ഗ്രേ ഗോള്‍ഡ്, സെന്റ് ഫ്രാന്‍സിസ്, ജെ ടി എസ്, ഐ ടി ഐ പരിസരം, പോളിടെക്‌നിക്ക് പരിസരം, കാക്കങ്ങാട് പള്ളി, നടാല്‍ വായനശാല, പഴയ ബ്ലോക്ക് ഓഫീസ്, ദേവകി ടിമ്പര്‍, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ ജനുവരി 20 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോയ്യോട് ചൂള, എസ് ഐ റോഡ്,  വളച്ചിയന്‍ കാവ് എന്നീ ഭാഗങ്ങളില്‍  ജനുവരി 20 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ജെ കെ വില്ല, സീക്ക് റോഡ്, മല്ലര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 20 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിക്കടവ്, കൂത്തമ്പലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 20 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുവ വായനശാല, കുറുവ ബാങ്ക്, കരാറിനകം ബാങ്ക്, ഹമ്രാസ് മില്‍, തയ്യില്‍ കാവ്, വട്ടുപാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 20 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: