എസ് വൈ എസ് ജില്ലാ കൗൺസിൽ മീറ്റ് നാളെ പാമ്പുരുത്തിയിൽ ;ജമലുല്ലൈലി തങ്ങൾ ഉൽഘാടനം ചെയ്യും

കണ്ണൂർ: സുന്നി യുവജനസംഘം സമ്പൂർണ്ണ ജില്ലാ കൗൺസിൽ മീറ്റും സ്റ്റേറ്റ് നേതാക്കൾക്കുള്ള സ്വീകരണവും നാളെ പാമ്പുരുത്തിയിൽ കാലത്ത് 9 30 ന് ആരംഭിക്കും.
പാമ്പുരുത്തി പള്ളി സിയാറത്തിന് മുഹമ്മദ് ശരീഫ് ബാഖവി വേശാല നേതൃത്വം നൽകും തുടർന്ന് നടക്കുന്ന മജ്ലിസുന്നൂർ പാരായണത്തിന് ഫൈസൽ ദാരിമി ഇരിട്ടി നേതൃത്വം നൽകും
പാമ്പുരുത്തി മഹല്ല് പ്രസിഡണ്ട് കെ.പി അബ്ദുസ്സലാം പതാക ഉയർത്തും
ക്യാമ്പ് രജിസ്ട്രേഷൻ മൊയ്തു മൗലവി മക്കിയാട് , ഇബ്രാഹിം മൗലവി എടവച്ചാൽ, സിദ്ധീഖ് ഫൈസി വെൺമണൽ നിയന്ത്രിക്കും
ഉൽഘാടന സമ്മേളനം എ.കെ.അബ്ദുൽ ബാഖിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടരി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉൽഘാടനം ചെയ്യും പാമ്പുരുത്തി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി പ്രാർത്ഥന നിർവ്വഹിക്കും കേമ്പ് അമീർ ജില്ലാ പ്രസിഡണ്ട് സയ്യിദ് സഫ് വാൻ തങ്ങൾ ഏഴിമല ആമുഖഭാഷണം നടത്തും
മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, പി.ടി.മുഹമ്മദ് മാസ്റ്റർ, നാസർ ഫൈസി പാവന്നൂർ സംസാരിക്കും
സുന്നി -യുവജന- സംഘം എന്നീ വിഷയങ്ങൾ യഥാക്രമം മലയമ്മ അബുബക്കർ ബാഖവി, ഉമർ നദ് വി തോട്ടീക്കൽ, മുഹമദ് രാമന്തളി അവതരിപ്പിക്കും
ജമലുല്ലൈലി തങ്ങളെ സയ്യിദ് സഫ് വാൻ തങ്ങൾ ആദരിക്കും
മണ്ഡലം തിരിച്ചുള്ള ചർച്ചകൾക്ക് ശേഷം ആറ് മാസ കർമ്മപദ്ധതിയും മണ്ഡലം തലങ്ങളിൽ നടപ്പിൽ വരുത്തേണ്ട കാര്യങ്ങളും സ്ക്വാഡ് ലീഡർമാർ അവതരിപ്പിക്കും. അബ്ദുറഹ്മാൻ കല്ലായി ക്യാമ്പ് സമാപന സന്ദേശം നൽകും. ഇബ്രാഹിം ബാഖവി പൊന്ന്യം, ഹനീഫ ഏഴാംമൈൽ, സത്താർ വളക്കൈ, പി.പി.മുഹമ്മദ് അരിയിൽ കേമ്പിന് നേതൃത്വം നൽകും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: