കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതൽ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 21ന് വിമാന കമ്പനികളുടെ യോഗം ചേരും

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 21ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വിമാനകമ്പനികളുടെ യോഗം നടക്കുമെന്ന് മാനേജിങ്ങ് ഡയറക്ടര്‍ വി തുളസീദാസ് അറിയിച്ചു. കിയാല്‍ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയ അധികൃതരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദേശ വിമാന കമ്പനികളുടെ സര്‍വ്വീസ് തുടങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തിന്റെ പരിഗണനക്ക് വരും. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമെ തെക്ക്-കിഴക്കന്‍ ഏഷ്യ, ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികളെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെ ആദ്യ കാര്‍ഗോ കോംപ്ലക്‌സ് രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാകുമെന്നും എംഡി അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: