ചിന്തകള്‍ ശാസ്ത്രീയവും യുക്തിഭദ്രവുമാവണം:  ഡോ. ഗോപിനാഥ് രവീന്ദ്രന്‍

മാനവ പുരോഗതിയുടെ കാതല്‍ യുക്തിചിന്തയാണെും ശാസ്ത്രപഠനം ശാസ്ത്രീയ ചിന്തയിലേക്കും ജീവിതരീതിയിലേക്കും നയിക്കണമെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ്് രവീന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധവും ഗവേഷണ പാടവവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ-കേരളം, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ വച്ച് നടത്തുന്ന ശാസ്ത്രപഥം ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശില്‍പശാലയില്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രപരീക്ഷണങ്ങള്‍, പ്രോജക്ട് അവതരണം തുടങ്ങിയവ നടക്കും. പി എം സിദ്ധാര്‍ത്ഥന്‍, ഡോ.രാജു കൃഷ്ണന്‍, സെബാസ്റ്റ്യന്‍ കൂത്തോട്ടില്‍, എ നിശാന്ത് തുടങ്ങിയ ശാസ്ത്രജ്ഞരും വിവിധ മേഖമകളിലെ വിദഗ്ധരും ക്ലാസെടുക്കും.

  ചടങ്ങില്‍ സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പല്‍ പി ടി അബ്ദുള്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ് മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം ഐസര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.മഹേഷ് ഹരിഹരന്‍ മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷ കണ്ണൂര്‍ പ്രോഗ്രാം ഓഫീസര്‍ കെ ആര്‍ അശോകന്‍, എം എന്‍ രാമചന്ദ്രന്‍, ടി പി നഫീസാ ബേബി, ടി ഹസീല്‍ മുഹിയുദ്ദീന്‍, ക്യാമ്പ് കോ ഓഡിനേറ്റര്‍ ഡോ.പി ശ്രീജ, ലിനു തോമസ് എന്നിവര്‍ സംസാരിച്ചു.

 ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ 60 കുട്ടികളാണ് മൂന്ന്് ദിവസം നീളുന്ന ശാസ്ത്രപഥം ക്യാമ്പില്‍ പങ്കെടുക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: