വീട്ടമ്മയുടെ സത്യസന്ധതയിൽ 40,000 രൂപ തിരിച്ച് കിട്ടി

പയ്യന്നൂര്‍:വീട്ടമ്മയുടെ സത്യസന്ധതയില്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ 40,000 രൂപ ഉടമക്ക് തിരിച്ച് കിട്ടി.പയ്യന്നൂര്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ വീട്ടമ്മ പണം ഉടമക്ക് കൈമാറി. കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ പയ്യന്നൂരിലെ വിനോദിന്റെ ഭാര്യ കൈരളിയാണ് റോഡില്‍നിന്നും വീണ് കിട്ടിയ പണം ഉടമക്ക് തിരിച്ചേല്‍പ്പിച്ചത്.പയ്യന്നൂര്‍ വിഠോബ ക്ഷേത്രത്തിന് സമീപത്തെ ബ്രില്യന്റ് കോളേജിന് സമീപത്ത് നിന്നാണ് കൈരളിക്ക് പണം വീണ് കിട്ടിയത്.വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഭര്‍ത്താവുമൊത്ത് പണം പോലീസ് സ്‌റ്റേഷനിലേല്‍പ്പിച്ചു.അപ്പോഴേക്കും തെക്കേ ബസാറില്‍ ചിട്ടി നടത്തുന്ന കണ്ണൂര്‍ ചൊവ്വയിലെ മനോജ്കുമാര്‍ പണം നഷ്ടപ്പെട്ട വിവരം പറയാന്‍ സ്‌റ്റേഷനിലെത്തിയിരുന്നു.ചിട്ടിക്കമ്പനിയിലടക്കേണ്ട പണം പോക്കറ്റിലിട്ടപ്പോള്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു.ഒരുപാട് സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും പണം കണ്ടെത്താനാവാതെ വന്നപ്പോഴാണ് ഒടുവില്‍ ഇദ്ദേഹം പോലീസിനെ സമീപിച്ചത്.ഇദ്ദേഹത്തിന്റെ പണമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം പോലീസിന്റെ സാന്നിദ്ധ്യത്തില്‍ വീട്ടമ്മ ഉടമക്ക് പണം കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: