സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം 24ന്

വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഡിസംബര്‍ 24ന് രാവിലെ 10 മണി മുതല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍  നടത്തും.
ഇ എം ടി നഴ്‌സ്, ഫ്‌ളീറ്റ് കോ ഓര്‍ഡിനേറ്റര്‍, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ്, സ്റ്റുഡന്റ് കൗണ്‍സലര്‍,  മള്‍ട്ടീമീഡിയ ആനിമേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈനിങ്(2 ഡി ആന്റ് 3 ഡി, ഫോട്ടോ ഷോപ്പ്, ഇല്ലസ്‌ട്രേറ്റര്‍, അഡോബ് പ്രീമിയര്‍, മായ, വി എഫ് എക്‌സ് – ഓട്ടോകാഡിലുള്ള അറിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം.  ജിഎന്‍എം/ബി എസ് സി നഴ്‌സിങ്, ഡിപ്ലോമ/എഞ്ചിനീയറിങ് ഇന്‍ ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം.  ഫോണ്‍: 0497 2707610.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: