ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ എല്ലാസര്‍വീസുകളും ഇന്ന് പുനരാരംഭിക്കും
ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ എല്ലാസര്‍വീസുകളും ഇന്ന് പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓടുന്ന രീത്രി തുടരും. ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് ബസുകള്‍ ഓടുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക. പാലക്കാട് – സേലം, മാനന്തവാടി, – കുട്ട, ഇരിട്ടി– മട്ടന്നൂര്‍, മധുര–നാഗര്‍കോവില്‍, മൈസൂര്‍, ചെറുപുഴ എന്നീ സ്ഥലങ്ങളില്‍ കൂടിയാണ് സര്‍വീസ്.