നിർഭയ കേസ് ; വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെ, കോളിളക്കമുണ്ടാക്കിയ നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് സിംഗ് ഠാക്കൂര്‍, വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ പിന്മാറി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍ ആര്‍.ഭാനുമതി,​ എസ്.എസ് ബൊപ്പണ എന്നിവരടങ്ങിയ പുതിയ ബെഞ്ച് ഇന്നു രാവിലെ 10.30 മുതല്‍ വാദം കേള്‍ക്കും.പെണ്‍കുട്ടിക്കായി ഹാജരാകുന്ന അഭിഭാഷകരില്‍ ഒരാളായ അര്‍ജുന്‍ ബോബ്ഡെ കുടുംബാംഗമാണെന്ന കാരണത്താലാണ് പിന്മാറുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എസ്.എ. ബോബ്ഡെയുടെ മൂത്ത സഹോദരന്‍ വിനോദ് ബോബ്ഡെയുടെ മകനാണ് അര്‍ജുന്‍. പുന:പരിശോധനാ ഹര്‍ജിയെ എതിര്‍ത്തും പ്രതികളുടെ വധശിക്ഷ വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഈ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസിന്റെ പിന്മാറ്റം.പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരിയെ 2012 ഡിസംബര്‍ 16 അര്‍ദ്ധരാത്രി ഡല്‍ഹിയിലെ ഓടിക്കൊണ്ടിരുന്ന ബസില്‍ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം പ്രതികള്‍ പുറത്തേക്ക് തള്ളിയിട്ടു.29 ന് രാത്രി പെണ്‍കുട്ടി മരണമടഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: