മുടി നൽകിയവർ നിരാശപ്പെടേണ്ട; മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് അടുത്ത ദിവസം തന്നെ വിഗ്ഗ് കൈമാറും: കേരള ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് വിഗ് നല്‍കാനെന്ന പേരില്‍ വിവിധ സ്‌കൂളുകളില്‍ കേശദാന പരിപാടി നടത്തി വഞ്ചിച്ചതായി ഉയർന്ന ആരോപണത്തിന് മറുപടിയുമായി അധികൃതർ. വിഗ്ഗ് നിർമാണം പൂർത്തിയായി വരുന്നെന്നും അടുത്ത ദിവസം തന്നെ വിഗ്ഗ് മലബാർ കാൻസർ സെന്ററിലെ രോഗികൾക്ക് കൈമാറുമെന്നും ഭാരവാഹികൾ “കണ്ണൂർ വാർത്തകൾ ഓൺലൈനിനോട്” പറഞ്ഞു. സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീമും കൂത്തുപറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റുമാണ് കോടിയേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികളായ സ്ത്രീകള്‍ക്ക് വിഗ് നല്‍കാൻ കേശ ദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് വിഗ് നൽകാത്തത് വിവാദമായിരുന്നു. കേരള ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ മാങ്ങാട്ടിടത്തിന്റെയും പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജീവന്‍ ടി വേങ്ങാടിന്റെയും നേതൃത്വത്തിലാണ് കേശദാന ക്യാമ്പ് സംഘടിപ്പിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: