നെഹ്റു യുവ കേന്ദ്രയും യുവശക്തി പാണപ്പുഴയും കൈകോര്‍ത്തു; യുവജാഗ്രത-യൂത്ത് പാര്‍ലമെന്റ് സമാപിച്ചു

പിലാത്തറ: യുവശക്തി പാണപ്പുഴയുടെ സഹകരണത്തോടെ കണ്ണൂര്‍ നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ്-ലഹരിക്കെതിരെ യുവജാഗ്രത സമാപിച്ചു.കാരക്കുണ്ട് എം.എം നോളജ് കോളേജില്‍ നടന്ന പരിപാടി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. ലത ഉദ്ഘാടനം ചെയ്തു.നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പയ്യന്നൂര്‍ വിനീത് കുമാര്‍ അധ്യക്ഷനായി. റഫീഖ് പാണപ്പുഴ, എം.ലക്ഷ്മണന്‍,കെ.കുഞ്ഞിരാമന്‍,സി.കെ രാഘവന്‍,എം.സ്മിത,ധനേഷ് തിലകന്‍ എന്നിവര്‍ പ്രസംഗിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സിന് എം.രാജീവനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ക്ലാസ്സിന് കെ.പ്രിയേഷും വ്യക്തിത്വ വികാസവും യുവശാക്തീകരണവും എന്ന വിഷയത്തില്‍ നടന്ന ക്ലാസ്സിന് പി.വി ജിതിനും നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: