തളിപ്പറമ്പില്‍ ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ റെയിഡിൽ തളിപ്പറമ്പിലെ വിവിധ ഹോട്ടലുകളിൽ നിന്നായി ഉപയോഗശൂന്യമായ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി.

ദേശീയപാതയോരത്തെ ഹോട്ടലുകളിൽ നിന്നാണ് ഷവായ് ഉ്ണ്ടാക്കന്‍ ഒരുക്കിയ ചിക്കൻ, ഇടിയപ്പം, പൊറോട്ട, ചപ്പാത്തി, വെള്ളത്തിൽ കുതിർത്തിയിട്ട പഴയ ചോറ് എന്നിവ ഉൾപ്പെടെ വലിയ തോതിൽ പഴയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടിയത്. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ബൈജുവിന്റെ നേതൃത്വത്തിൽ രാവിലെ മുതൽ ഒൻപത് സ്ഥലങ്ങളിലാണ് റെയിഡ് നടത്തിയത്. ബേക്കറികളിലും ഉൽപ്പാദന യൂണിറ്റുകളിലും ഹോട്ടലുകളിലും അടുത്ത ദിവസങ്ങളിലും റെയിഡ് തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു

1 thought on “തളിപ്പറമ്പില്‍ ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി

  1. വാർത്തയിൽ ഹോട്ടലുകളുടെ പേര് പറയാൻ പേടിയുണ്ടോ കണ്ണൂർ വർത്തകൾക് ?

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: