ചരിത്രത്തിൽ ഇന്ന്: ഡിസംബർ 18

ഇന്ന് ദേശീയ ന്യുനപക്ഷ അവകാശ ദിനം…

അന്താരാഷ്ട്ര അറബി ഭാഷാ ദിനം…

അന്താരാഷ്ട്ര കുടിയേറ്റ ദിനം..

1271- കബ്ലാഖാൻ മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കി മാറ്റി..

1642.. ആബേൽ ടാസ്മാൻ ന്യൂസിലാൻഡിലെത്തുന്ന ആദ്യ യൂറോപ്യനായി..

1808- തിരു-കൊച്ചി സംയുക്ത സൈന്യം ബോൾഗട്ടി പാലസിൽ കയറി ഇംഗ്ലിഷ് റെസിഡണ്ട് മക്കാളയെ ആക്രമിച്ചു..

1865- അടിമത്തം നിർത്തലാക്കാനുള്ള ഭരണഘടനാ ഭേദഗതി യു എസ് കോൺഗ്രസ് അംഗീകരിച്ചു..

1957- ലോകത്ത് ആദ്യമായി ആണവ നിലയത്തിൽ നിന്നും വൈദ്യുതി ഉത്പാദനം പെൻസിൽ വാലിയയിൽ തുടങ്ങി…

1958- ലോകത്തിലെ ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ SCORE വിക്ഷേപിച്ചു….

1961- പോർച്ചുഗീസു കാരിൽ നിന്ന് ഗോവ വിമോചിപ്പിക്കാനുള്ള സൈനിക നടപടി തുടങ്ങി.

1966- റിച്ചാർഡ് എൻ വാക്കർ ശനിയുടെ ഉപഗ്രഹമായ Epimethus കണ്ടു പിടിച്ചു..

1997- HTML ന്റ നാലാം വേർഷൻ പുറത്തിറക്കി..

ജനനം

1856- ജെ. ജെ. തോംസൺ – ഇംഗ്ലിഷ് ശാസ്ത്രജ്ഞൻ.. നോബൽ ജേതാവ്.. ഇലക്ട്രോൺ കണ്ടു പിടിച്ചു..

1878- ജോസഫ് സ്റ്റാലിൻ- 1941 മുതൽ 1953 വരെ സോവിയറ്റ് യൂനിയന്റെ പ്രസിഡണ്ട്.. സ്റ്റാലിനിസം ഉപജ്ഞാതാവ്…

1916 – കാന്തലോട്ട് കുഞ്ഞമ്പു.. കേരളത്തിലെ മുൻ വനം മന്ത്രി… CPI നേതാവ്.. കണ്ണൂർ സ്വദേശി…

1946.. സ്റ്റീഫൻ സ്പിൽബർഗ് … ലോക പ്രശസ്ത അമേരിക്കൻ സിനിമാ സംവിധായകൻ..

1946- സ്റ്റീവ് ബാങ്കോ – ദക്ഷിണാഫ്രിക്കൻ വർണ വിവേചന വിരുദ്ധ സമര നേതാവ്…

1955- വിജയ്‌ മല്യ – King fisher ഉടമ – വിവാദ വ്യവസായി…’

1960- സരബ് ജിത് സിങ്.. ചാരനെന്ന് മുദ്ര കുത്തി പാക്ക് ജയിലിലടക്കപ്പെടുകയും അവിടെ വച്ച് സഹ തടവുകാർ കൊല്ലുകയും ചെയ്ത ഇന്ത്യക്കാരൻ..

ചരമം

1960- കേസരി ബാലകൃഷ്ണപ്പിള്ള.. പത്രപ്രവർത്തകൻ. സാഹിത്യകാരൻ..

1973.. മുസാഫർ അഹമ്മദ്.. ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് കാക്കാ ബാബു എന്നറിയപ്പെടുന്നു. പാർട്ടി സ്ഥാപകാംഗം . പിളർന്നപ്പോൾ CPI(M ) നേതാവ്..

2004- വിജയ് ഹസാരെ.. 1951-53 കാലയളവിലെ ഇന്ത്യൻ ക്രിക്കറ്റ് നായകൻ..

2005- എസ്.കെ. മാരാർ നോവലിസ്റ്റ്, പത്ര പ്രവർത്തകൻ.

2005- പി.എം.സയ്യീദ്.. ലക്ഷദ്വീപിലെ ദിർഘകാല എം പി, മുൻ കേന്ദ്രമന്ത്രി

2011 – വക്ലാഫ് ഹാവൽ – ചെക്കിന്റെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ട്…

(എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: