യുവാവിനെ പത്തംഗ സംഘം മർദ്ദിച്ചു.
പാനൂർ: യുവാവിനെ പത്തംഗ സംഘം മർദ്ദിച്ചതായി പരാതി. ചമ്പാട് കണ്ണമ്പള്ളി വൈഷ്ണവത്തിൽ രവീന്ദ്രൻ്റെ മകൻ വിഷ്ണുവിനെയാണ് മർദ്ദിച്ചത്.ഇന്നലെയായിരുന്നു സംഭവം. യുവാവിനെ തടഞ്ഞുവെച്ചകണ്ടാലറിയാവുന്ന പത്തോളം പേർ കൈ കൊണ്ടും കൈയിൽ ധരിച്ച സ്റ്റീൽ വള കൊണ്ട് മുഖത്തും ദേഹത്തും ഇടിച്ചു പരിക്കേല്പിച്ചുവെന്നാണ് പരാതി. പരിക്കേറ്റ യുവാവ് പാനൂർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.