റാഗിംഗ് ; വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് തലക്കടിച്ചു

തലശേരി: കോളേജ് ഹോസ്റ്റലിൽ റാഗിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് തലക്കടിച്ച സീനിയർ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. എരിഞ്ഞോളി കുണ്ടല്ലൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി കൊല്ലം മാവിലക്കാട് സ്വദേശി മധുവിൻ്റെ മകൻ എം പി.മിഥുനെ(22)യാണ് ആക്രമിച്ചത്.ഇക്കഴിഞ്ഞ 15 ന് രാത്രിയിലാണ് സംഭവം.വിദ്യാർത്ഥിയുടെ പരാതിയിൽ സീനിയർ വിദ്യാർത്ഥിയായ കൊല്ലം സ്വദേശി ആദിത്യനെതിരെ തലശേരി പോലീസ് കേസെടുത്തു.