സ്കൂട്ടിയിൽ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ.

മഞ്ചേശ്വരം :കോഴിക്കോട്ടേക്ക് സ്കൂട്ടിയിൽ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് തിരുവള്ളൂർ നടുവ കാലാപ്പ് മാരിയമ്മൻ കോവിലിന് സമീപം താമസിക്കുന്ന അന്തോണി രാജു (26)വിനെയാണ് മഞ്ചേശ്വരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറും സംഘവും പിടികൂടിയത്.വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 8.45 ഓടെ ഉപ്പളക്കൈക്കമ്പയിൽ വെച്ചാണ് പ്രതിയെ കഞ്ചാവു ശേഖരവുമായി അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരത്തെ കിരൺ എന്നയാൾ കോഴിക്കോട്ടെ കഞ്ചാവ് വിൽപനക്കാരന് കൈമാറാൻ കൊടുത്തു വിട്ട കഞ്ചാവ് ശേഖരമാണ് പോലീസ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ.14. ക്യു.3720 നമ്പർ സ്കൂട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി