ശ്രീകണ്ഠാപുരത്ത് ഓട്ടോ യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു

ശ്രീകണ്ഠാപുരം: ഓട്ടോ യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു. മാവിലായി ശ്രീനിലയത്തിൽ ജനാർദ്ദനൻ്റെ ഭാര്യ കെ. പുഷ്പവല്ലി (60)യുടെ നാലരപവൻ്റെ മാലയാണ് കവർന്നത്.മൂന്നു പെരിയ – ഐവർ കുളം യാത്രക്കിടെയാണ് മോഷണം നടന്നത്. ലൈൻ ട്രിപ്പിൽ ഓട്ടോയിൽ കയറിരുന്നയാളാണ് മാല കവർന്നതെന്നാണ് സംശയിക്കുന്നത്. ചക്കരക്കൽ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: