നഗരമധ്യത്തിൽ പച്ചക്കറി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റോഡിൽ തള്ളി

പയ്യന്നൂർ: പയ്യന്നൂരിൽ വീണ്ടും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ നഗരമധ്യത്തിൽ പച്ചക്കറി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ രാത്രിയുടെ മറവിൽ റോഡിൽ തള്ളി. ടൗണിൽ അർച്ചന ബാറിന് മുൻവശം മെയിൻ റോഡിലാണ് നഗരസഭാ അധികൃതരുടെ നിർദേശങ്ങൾ പാടെ തള്ളി കളഞ്ഞ് ചീഞ്ഞളിഞ്ഞ പച്ചക്കറി മാലിന്യം ഉൾപ്പെടെയുള്ളവ തള്ളി കളഞ്ഞത് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പച്ചക്കറി മാലിന്യ കെട്ടുകൾ പരിശോധിച്ച് ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാലിന്യം തള്ളിയവർക്കെതിരെ കർശന നിലപാടെടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

അതേ സമയം നഗരസഭ പരിധിയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: