കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് മരപ്പട്ടി യുടെ കടിയേറ്റു.

പരിയാരം .വീട്ടിലേക്ക് കടന്നു കൂടിയ മരപ്പട്ടി (കല്ലുമെരു ) കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരെ കടിച്ചു. ചെറുതാഴം കോടിത്താഴെ മരിയ നഗർ കോളനിയിൽ ഇന്നലെ രാത്രി 10.30 മണിയോടെയാണ് സംഭവം. മരിയ നഗർ കോളനിയിൽ താമസിക്കുന്ന ജോൺ ( 59 ) , ഭാര്യ സാലി (54), അയൽവാസി
സൽമത്ത് ( 36 ) ഇവരുടെ മക്കളായ മുഹസിന (5) ഷഫീന (2) എന്നിവർക്കാണ് മരപ്പട്ടി യുടെകടിയേറ്റത്. ബഹളം കേട്ട് ഓടി കൂടിയ പരിസരവാസികൾ പരിക്കേറ്റ അഞ്ചു പേരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോയി കുത്തിവെപ്പ് ചികിത്സ തേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: