എക്സൈസിന്റെ പരിശോധന. : ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി ചെറ്റക്കണ്ടി സ്വദേശി അറസ്റ്റിൽ

കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ശ്രീജിത്ത് കെയുടെ നേതൃത്വത്തിൽ ചെറ്റക്കണ്ടി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 4.250 ലിറ്റർ പുതുച്ചേരി മദ്യവുമായി ചെറ്റക്കണ്ടി സ്വദേശി ബിജു.പി. യെ അറസ്റ്റ് ചെയ്ത് കേസെടുത്തു.. മദ്യം കടത്തുവാനുപയോഗിച്ച KL 58 AA 5747 ബജാജ് പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു.. കല്ലിക്കണ്ടി, ചെറ്റക്കണ്ടി ഭാഗങ്ങളിലെ മദ്യവിൽപന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത് .

സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി അളോക്കൻ , ബിജേഷ് എം,പ്രജീഷ് കോട്ടായി, ജീ മോൻ കെ.ബി , ജലീഷ്. പി , ശജേഷ് സി.കെ എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: