ഭിന്നശേഷി ദിനാചരണം: ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

കണ്ണൂര്‍ :ഡിസംബര്‍ മൂന്ന് ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു. ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍, എസ്എസ്‌കെയുടെ കീഴില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാര്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, അഗതി-അനാഥ മന്ദിരങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാം.
കഥാ രചന: എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും പങ്കെടുക്കാം. പാട്ട് (സിങ്കിള്‍, ഗ്രൂപ്പ്)-വ്യക്തികള്‍ക്ക് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഏത് പാട്ടും പാടാം. ഗ്രൂപ്പ് മത്സരത്തില്‍ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പേരില്‍ മത്സരിക്കാം. പരമാവധി അഞ്ച് മിനിറ്റ്. പാട്ട് പാടുന്ന വീഡിയോ റെക്കോഡ് ചെയ്ത് അയക്കണം.
ഉപന്യാസ രചന: വിഷയം-കോവിഡും, ഭിന്നശേഷിക്കാരുടെ ആരോഗ്യപരിപാലനവും. രണ്ട് പുറത്തില്‍ കവിയരുത്. രചനകളുടെ സ്‌കാന്‍ ചെയ്ത ജെപിഇജി/പിഡിഎഫ് ഫയല്‍ അയക്കണം

ഗ്രൂപ്പ് ഡാന്‍സ്: ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പേരില്‍ മത്സരിക്കാം.
ചിത്ര രചന: വിഷയം- തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍. വ്യക്തതയുള്ള ജെപിഇജി/പിഡിഎഫ് ഫയല്‍ അയക്കണം.
സിംഗിള്‍ ഡാന്‍സ്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക്. മൂന്ന് വിഭാഗമായാണ് മത്സരം-അഞ്ച് വയസ്സ് മുതല്‍ 12 വയസ്സ് വരെ, 13 വയസ്സ് മുതല്‍ 18 വയസ്സ് വരെ, 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. എട്ട് മിനിറ്റില്‍ കൂടാത്ത ഡാന്‍സ് വിഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കണം.
ഷോര്‍ട്ട് ഫിലിം: വിഷയം-തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍. ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍, എസ്എസ്‌കെ, വി ടി സി, ക്ഷേമ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തി രണ്ട് മിനിറ്റില്‍ കുറയാത്തതും അഞ്ച് മിനിറ്റില്‍ കൂടാതെയുമുള്ള ഷോര്‍ട്ട് ഫിലിം അയക്കാം. 80% ഭിന്നശേഷിക്കാര്‍ ആയിരിക്കണം. മത്സരങ്ങളുടെ വീഡിയോയും ഫോട്ടോയും നവംബര്‍ 25 നകം ജില്ലാ സമൂഹ്യ നീതി ഓഫിസര്‍ക്ക് മെയില്‍ ആയി അയക്കണം. വിലാസം: pwddywknr@gmail.com ഫോണ്‍: 8281999015.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: