പഴയങ്ങാടി അണ്ടർ ബ്രിഡ്ജിന് വഴിതെളിയുന്നു

പഴയങ്ങാടി: പഴയങ്ങാടി അണ്ടർ ബ്രിഡ്ജിന് വഴിതെളിയുന്നു

എം എൽ എ യുടെ നേതൃത്വത്തിൽ ഉന്നത സംഘം സ്ഥലം പരിശോധിച്ചു

പഴയങ്ങാടി റയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപത്ത് പുതിയ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ റയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ചു.

അടിപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിലവിലുള്ള അണ്ടർ ബ്രിഡ്ജിന് സമീപത്ത് പുതിയ അടിപാത നിർമ്മിക്കണമെന്നാവശ്യപ്പെട് എം എൽ എ നേരത്തെ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും നിവേദനം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എം എൽ എ യുടെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും റയിൽവേ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയത്. നിലവിലുള്ള റെയിൽവേ അടിപ്പാതയുടെ വീതി കുറഞ്ഞതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇതിന് പരിഹാരമായി അണ്ടർപാസിന് സമീപത്തായി പുതിയ റയിൽവെ ബ്രിഡ്ജ് നിർമ്മിക്കാനാണ് പദ്ധതി. ഇതിൻ്റെ ഭാഗമായി ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിൻ്റെ അനുമതിക്കായി സമർപ്പിക്കും.

എം എൽ എ യോടൊപ്പം
പാലക്കാട് റയിൽവേ ഡിവിഷണൽ ബ്രിഡ്ജസ് വിഭാഗം എക്സി.എഞ്ചിനിയർ എസ് ഷൺമുഖം, അസിസ്റ്റൻറ് എഞ്ചിനിയർ എം കെ ജഗദീശൻ, ഇ.വി രമേഷൻ, കേരള റോഡ് ഫണ്ട് ബോർഡ് അസി.എക്സി.എഞ്ചിനിയർ മനോജ് കുമാർ കെ.വി, കെ.പത്മനാഭൻ, പി.ജനാർദ്ദനൻ എന്നിവരും ഉണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: