ജീവപര്യന്തം ശിക്ഷക്കിടെ സി പി എം പ്രവർത്തകൻ മരണപ്പെട്ടു


പരിയാരം:ബി ജെ പി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂർ ചന്ദ്രൻ വധക്കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ചീമേനി തുറന്ന ജയിലിലെ ജീവപര്യന്തംതടവുകാരനായ സി പി എം പ്രവർത്തകൻ ചൊക്ലി പൂക്കോം വലിയാണ്ടി പീടിക പവിത്രത്തിൽ മാണി പവി എന്ന ടി.കെ. പവിത്രൻ (57) ആണ് പ രി യാ രത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രി 10 മണിയോടെ മരണപ്പെട്ടത്..
പരേതരായ ചന്തുവിന്റെയും പാർവതിയുടെയും മകനാണ്. ജയിലിൽ കഴിയവെ ഇക്കഴിഞ്ഞ 14 ന് ശ്വാസതടസമനുഭവപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.

1996-ൽ മെയ് 25നാണ് ബി ജെ പി നേതാവായിരുന്ന പാനൂരിലെ പന്ന്യന്നൂർ ചന്ദ്രനെ ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ പോകവെയാണ് പവിത്രൻ ഉൾപ്പെടെയുള്ള ഒരു സംഘം സി പി എം പ്രവർത്തകർ ആക്രമിച്ചു കൊലപ്പെടുത്തിയത്.2013-ൽ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

തടവുകാരനായി ചീമേനി തുറന്ന ജയിലിൽ കഴിയവേ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു

ഭാര്യ: ഷീബ
മക്കൾ: ബവിഷ, നിമിഷ
മരുമക്കൾ. രജീഷ് (വടകര), ഷിജിൽ (വടകര)
സഹോദരങ്ങൾ:
വനജ, ഹരീന്ദ്രൻ, അരവിന്ദൻ, ഗിരിജ, സുഗതൻ, വിനോദൻ.പരേതനായ പ്രഭാകരൻ, അശോകൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: