ടോറസ് ടിപ്പറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

ഇരിക്കൂർ : ടോറസ് ടിപ്പർ ലോറിയിടിച്ച് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിത്രാരി സുഭാഷ് നഗറിൽ വളപ്പിനകത്ത് ഹൗസിൽ താമസിക്കുന്ന പരേതരായ കെ.സി ഖാദറിന്റെയും വി. സക്കീനയുടേയും മകൻ ആസാദ് വളപ്പിനകത്ത് (41) ആണ് രാത്രി മരിച്ചത്.
ബുധനാഴ്ച രാവിലെ എടയന്നൂർ പാലയോട് ജംഗ്ഷനിൽ വെച്ചാണ് അപകടം.

ഭാര്യ : സറീന (പഴയങ്ങാടി). മക്കൾ : ഷഹീൻ (12), ശാദിൻ (8). സഹോദരങ്ങൾ : ഖിഫായത്ത്, ഷഫീഖ്, ശിഹാബുദ്ദീൻ, ബദറുദ്ദീൻ, വാഹിദ, ഫാത്തിമ, മുഹമ്മദലി, മഹറൂഫ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: