ചാവശ്ശേരി സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയം ഉദ്ഘാടനം 19 ന് വെള്ളിയാഴ്ച

ഇരിട്ടി: വൈവിധ്യവത്ക്കരണത്തിലൂടെ എ ക്ലാസ് നിലവാരത്തിലേക്ക് വളരുന്ന ചാവശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഓഡിറ്റോറിയം വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ എം പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് ഭരണ സമിതി പ്രസിഡന്റ് കെ.വി. പവിത്രൻ അധ്യക്ഷത വഹിക്കും. ഫോട്ടോ അനാച്ഛാദനം സണ്ണിജോസഫ് എം എൽ എയും മുതിർന്ന അംഗങ്ങളെ ഇരിട്ടി നഗരസഭാ ചെയർ പേഴ്‌സൺ കെ. ശ്രീലതയും ആദരിക്കും. റിസ്‌ക്ക് ഫണ്ട് വിതരണം സംസ്ഥാന മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്ററ്യനും, നിക്ഷേപ സ്വീകരണം സഹകരണ സംഘം പ്ലാനിങ്ങ് എ ആർ എം.കെ. സൈബുന്നീസയും നിർവ്വഹിക്കും.
15 ലക്ഷം രൂപ ചിലവിലാണ് 200 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയും നിർമ്മിച്ചത്. 1952 ൽ ഐക്യ നാണയ സംഘമായി തുടങ്ങി 78-ൽ സർവ്വീസ് ബാങ്കായി പ്രവർത്തനം തുടങ്ങിയ ബാങ്കിൽ 7000ത്തോളം അംഗങ്ങളും 65കോടിയോളം പ്രവർത്തന മൂലധനവും ഉണ്ട്. നീതി മെഡിക്കൽ സ്റ്റോറും ഇതിനോടനുബന്ധിച്ച് സ്വകാര്യ പങ്കാളിത്തത്തിൽ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കാൻ കഴിയുന്നതും മുൻകാല ഭരണ സമിതിയുടെ പ്രവർത്തനങ്ങളും അംഗങ്ങളുടെ സഹകരണവുമാണ് മികച്ച നേട്ടത്തിലേക്ക് ഉയരാൻ ബാങ്കിനെ പ്രാപ്തമാക്കിയതെന്ന് ബാങ്ക് ഭരണ സമിതി പ്രസിഡന്റ കെ.വി. പവിത്രൻ, സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ, ഡയരക്ടർബോർഡ് അംഗങ്ങളായ കെ.വി. അബ്ദുള്ള, പി.വി. മുകുന്ദൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: