വളപട്ടണത്ത് ലീഗ് തനിച്ച് മത്സരിക്കും

4 / 100

വളപട്ടണം: പഞ്ചായത്തിൽ ലീഗ് മുന്നണിയിലെ ഘടകകക്ഷിയായ കോൺഗ്രസിനെ ഒഴിവാക്കി തനിച്ച് മത്സരിക്കാൻ തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽപ്പിച്ചെന്ന വികാരമാണ് ഈ ഭിന്നതക്കിടയാക്കിയത്. കഴിഞ്ഞതവണ 13 വാർഡുകളിൽ, ലീഗ് ഏഴ് വാർഡുകളിലും കോൺഗ്രസ് ആറ് വാർഡുകളിലുമാണ് മത്സരിച്ചത്. ലീഗ് നാല് വാർഡുകളിൽ തോറ്റു. കോൺഗ്രസുകാർ വോട്ടുചെയ്യാത്തതിനാലാണ് തോറ്റതെന്ന് ആരോപണമുയർന്നിരുന്നു. പിന്നീട് ആറ് വാർഡുകളിലും ജയിച്ച കോൺഗ്രസിലെ ഒരംഗം പ്രസിഡന്റായി വന്നു. ലീഗിന് മേൽക്കൈയുള്ള ഈ പഞ്ചായത്തിൽ ആദ്യകാലങ്ങളിൽ ലീഗ് ആണ് പ്രസിഡന്റ് സ്ഥാനം വഹിച്ചുപോരുന്നത്. ചിലവർഷങ്ങളിൽ നീക്കുപോക്ക് ആയി ലീഗും കോൺഗ്രസും മാറി മാറി രണ്ടരവർഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു. ഇനി ഈ യോജിപ്പ് വേണ്ടെന്നാണ് ലീഗിലെ ഭൂരിപക്ഷം പേരുടെ അഭിപ്രായം. സംസ്ഥാന ലീഗ് സെക്രട്ടറി കെ.പി.എ.മജീദ് ഇടപെട്ടിരുന്നു. പക്ഷേ തർക്കം തീർന്നില്ല. അതിനിടെ ലീഗ് ചില സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് ഒന്ന്. പി.പി.ഷമീമ, രണ്ട് ബി.വി.ഖദീജ, മൂന്ന് കെ.മൈമൂനത്ത്, അഞ്ച് എം.അബ്ദുറഹ്‌മാൻ, ഏഴ്. പി.പി.നൗഫൽ, എട്ട്. ഫവാസ് പുന്നക്കൽ. ഒമ്പതിലും പത്തിലും സ്വതന്ത്രർക്ക് പിന്തുണ. 11. വി.കെ.സി.ജംഷീറ, 12. എ.ടി.ഷഹീർ 13. സി.വി.നൗഷാദ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: