യുവജന യാത്രക്കൊരുങ്ങി പുല്ലൂപ്പി മുസ്ലിം യൂത്ത് ലീഗ് :ഗ്രാമയാത്രക്ക് തുടക്കം

പുല്ലൂപ്പി :വര്‍ഗ്ഗീയമുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യവുമായി ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രചരണവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 24ന് കാസര്‍കോട് നിന്ന് ആരംഭിച്ച്‌ ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ കണ്ണൂർ ജില്ലയിലെ പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ജില്ലാ, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത്തലങ്ങളില്‍ സംഘാടക സമിതികള്‍ രൂപീകരിച്ച്‌ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പി മുസ്ലിം യൂത്ത് പ്രവർത്തകർ ഗ്രാമയാത്ര സംഘടിപ്പിച്ചു .പുല്ലൂപ്പി മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നും മുസ്‌ലിംലീഗ് ശാഖ പ്രസിഡണ്ട് എടി മഹമൂദ് ഹാജി ജാഥ വൈസ് ക്യാപ്റ്റൻ അജ്മലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.പുല്ലൂപ്പിയിൽ നിന്നും തുടങ്ങിയ റാലി ടാക്കീസ് റോഡ് നാലു വളവ് മണ്ഡപം അവിടെനിന്നും കണ്ണാടിപ്പറമ്പ് ബസാറിൽ പ്രഭാഷണം നടത്തുകയും. അവിടുന്ന് നേരെ തീപ്പെട്ടിക്കമ്പനി വഴി ജൂബിലി റോഡ്. പള്ളിപ്പുറം ,മൊട്ടമ്മൽ ,ചെങ്ങിനകണ്ടി ,ക്രിസ്ത്യൻ പള്ളി ,മുക്കണക്കിൽ . പുല്ലൂപ്പി ശ്മശാനം റോഡ് വഴി ചുള്ളേരി തളാപ്പ് വഴി പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് വൈകിട്ട് 6 :30 ഓടെ സമാപനം കുറിച്ചു .സമാപന ചടങ്ങിൽ യൂത്ത് ജില്ലാ സെക്രട്ടറി സി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അദ്യക്ഷൻ ഉബൈദ് പുല്ലൂപ്പി .അഷ്കർ കണ്ണാടിപ്പറമ്പ് സൈഫുദ്ദീൻ നാറാത്ത് എന്നിവർ പ്രസംഗിച്ചു. യുവജന യാത്ര സന്ദേശം വിളിച്ചോതിയ ജാഥയിൽ നൂറു കണക്കിന് യുവജനങ്ങൾ അണിനിരന്നു .ജാഥാ ക്യാപ്റ്റൻ റഹ്മത്തുള്ള മൗലവി.വൈസ് ക്യാപ്റ്റൻ അജ്മൽ കെ പി. അശ്ക്കർ കണ്ണാടിപ്പറമ്പ നൗഫൽ പുല്ലൂപ്പി നുഹ്മാൻ സി ,നൂഹ് കണ്ണാടിപറമ്പ് .ഇവി ഖാദർ ,കെ എൻ മുസ്തഫ ,ഏടി മഹ്മുദാജി ,സീ എം മുഹമ്മദ്‌ കുഞ്ഞി ,സി കുഞ്ഞഹമ്മദ്‌ ഹാജി കെസി മൊയ്തീൻ ,സി ഉബൈദ്‌ ,ഷബീർ കെ പി ,മഹ്ദി ടി കെ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി

മുസ്ലിം യൂത്ത്‌ ലീഗ്‌ പുല്ലൂപ്പി ശാഖ കമ്മിറ്റി യുവജനയാത്രയോട്‌ അനുബന്ധിച്ച്‌ നിർമ്മിച്ച സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനം കെ താഹിർ നിർവ്വഹിച്ചിരുന്നു .

✍ അനീസ് കണ്ണാടിപറമ്പ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: