100 ലിറ്റർ വാഷ് പിടികൂടി.

കൂത്തുപറമ്പ് .വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാനായി സൂക്ഷിച്ച100 ലിറ്റർ വാഷ് പിടികൂടി. റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി. സി. ഷാജി യുടെ നേതൃത്വത്തിൽ ചെറുവഞ്ചേരി-മുണ്ടയോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് കണ്ടെത്തിയത്. റെയ്ഡിൽപ്രിവന്റീവ് ഓഫീസർമാരായ കെ. അശോകൻ, കെ. കെ നജീബ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർഅനീഷ് കുമാർ. പി ,സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി അളോക്കൻ, പി,രോഷിത്ത്. എക്സെസ് ഡ്രൈവർ സൂരാജ് എന്നിവരും ഉണ്ടായിരുന്നു.