ബസിൻ്റെ ടയർ കയറി ഇറങ്ങിയുവതിക്ക് കാലിന് ഗുരുതരം

തളിപ്പറമ്പ്: ബസ് പിറകോട്ടെടുക്കവെ ദേഹത്തിടിച്ച് മുൻവശത്തെടയർകാലിൽ കയറി ഇറങ്ങി യുവതിക്ക് ഗുരുതരം. തളിപ്പറമ്പിൽ പിഗ്മി കലക്ഷൻ ഏജൻ്റായി പ്രവർത്തിക്കുന്ന കുപ്പം ചാലത്തൂർ നാഗത്തിൻ കീഴിലെ വിനോദിൻ്റെ ഭാര്യ കടാങ്കോട്ട് ലിഷ (40)യാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ ബസ്സ്റ്റാൻറിൽ കലക്ഷൻ എടുക്കുന്നതിനിടെ തളിപ്പറമ്പ് വെള്ളാവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിൻ്റെ മുൻവശത്തെ ടയർ കയറി ഇറങ്ങുകയായിരുന്നു.കാലിന് സാരമായി പരിക്കേറ്റ യുവതിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.