പാലപ്പുഴയിൽ പുറമ്പോക്ക് ഭൂമിയിലെ മരം മുറിച്ചുകടത്താൻ ശ്രമം

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നും മരം മുറിച്ചു കടത്താൻ ശ്രമിച്ചതായി പരാതി. ഇതുസംബന്ധിച്ച് ബി ജെ പി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. പാലപ്പുഴക്കും അയ്യപ്പൻകാവിനും ഇടയിൽ പഞ്ചായത്ത് അധീനതയിലുള്ള കൂറ്റൻ പ്ലാവ് മരമാണ് മുറിച്ചു കടത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം ഈ മരം കടപുഴകി വീണിരുന്നു. മരം മുറിക്കുന്ന മെഷീൻ ഉപോയോഗിച്ച് ഇത് കഷണങ്ങളാക്കി കടത്താനുള്ള ശ്രമമാണ് നടന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും ഉയർന്നു. ഇതിനെത്തുടർന്ന് ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ഹരിദാസ് ഓഫീസിലെത്തി രേഖാമൂലം പരാതി നൽകുകയായിരുന്നു.