ഗ്രാനൈറ്റിന്റെ മറവിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി

9 / 100

ഇരിട്ടി : ഗ്രാനൈറ്റിന്റെ മറവില്‍ കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക്

കടത്തുകയായിരുന്ന ഏഴ് ചാക്ക് പുകയില ഉല്‍പന്നങ്ങള്‍ ഇരിട്ടി പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ നടുവനാട് സ്വദേശി രമ്യ നിവാസത്തിൽ രജിലേഷിനെ ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി അറസ്റ്റുചെയ്തു. ലോറിയിലുണ്ടായിരുന്ന ക്ളീനർ ശിവപുരം സ്വദേശി ഹാരിസ് ഓടി രക്ഷപ്പെട്ടു.

എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. നിറയെ ഗ്രാനൈറ്റുമായി എത്തിയ ലോറിയിൽ ഗ്രാനൈറ്റുകൾക്കിടയിൽ 7 ചാക്കുകളിലായി ഒളിപ്പിച്ചു വെച്ചനിലയിലായിരുന്നു ഹാൻസ് വിഭാഗത്തിൽപെട്ട കേരളത്തിൽ നിരോധനമുള്ള 10500 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ.

കര്‍ണ്ണാടകത്തില്‍ ചെറിയ വിലക്ക് ലഭിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ കേരളത്തിൽ വലിയ വിലക്കാണ് വിൽപ്പന നടത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: