കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം; കേസുകള്‍ 6000 കടന്നു

കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ നിയുക്തരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ജില്ലയില്‍ കൈക്കൊണ്ട കേസുകള്‍ 6000 കടന്നു.ഇന്ന് (ഒക്ടോബര്‍ 18) 1763 കേസുകള്‍ കൂടി ചാര്‍ജ് ചെയ്തതോടെ ഇതുവരെയുള്ള കേസുകളുടെ എണ്ണം 6203 ആയി. 
ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തതിന് 3580, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 1695, സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 308ഉം കേസുകളെടുത്തു. 
തലശ്ശേരി– 500, കണ്ണൂര്‍– 402, തളിപ്പറമ്പ്– 364, പയ്യന്നൂര്‍– 290, ഇരിട്ടി -207 എന്നിങ്ങനെയാണ് ഇന്നലെ താലൂക്ക് തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: