വത്തിക്കാന്‍ നീതി കാട്ടിയില്ലെന്ന് സിസ്റ്റര്‍ ലൂസി, കേസ് പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടിയെന്ന് മഠത്തിന്റെ മുന്നറിയിപ്പ്

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ്സിസി സന്ന്യാസി സഭ) നിന്നും പുറത്താക്കിയ തീരുമാനം വത്തിക്കാന്‍ അംഗീകരിച്ചതിനു പിന്നാലെ, സി. ലൂസി കളപ്പുരയ്ക്കെതിരെ ക്രിമനല്‍ കേസ് ഭീഷണിയുമായി എഫ്സിസി നേതൃത്വം. അന്യായമായി മഠത്തില്‍ പൂട്ടിയിട്ടെന്നു കാണിച്ച്‌ സി. ലൂസി നല്‍കിയ പൊലീസ് കേസുകള്‍ പിന്‍വലിക്കണമെന്നാണ് സന്ന്യാസി സഭയുടെ ആവശ്യം. അല്ലാത്തപക്ഷം സി. ലൂസിക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നാണ് ഭീഷണി. എഫ്സിസി സുപ്പീരിയര്‍ ജനറല്‍ സി. ആന്‍ ജോസഫ് നല്‍കിയ കത്തിലാണ് മുന്നറിയിപ്പ് . ഇത്തരമൊരു കത്ത്, തന്നെ മാനസികമായി തളര്‍ത്തി മഠത്തില്‍ നിന്നും ഏതുവിധേനയും പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവരതില്‍ പരാജയപ്പെടുകയേയുള്ളൂവെന്നുമാണ് സി. ലൂസി പ്രതികരിച്ചു. താന്‍ നല്‍കിയ പരാതിയില്‍ വത്തിക്കാന്‍്റെ നടപടി ഏകപക്ഷീയമാണെന്നും നിയമ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: