വനിതകൾക്ക് സംരംഭകത്വ പരിശീലനം

കണ്ണൂർ:മർഹബ വനിതാ സാംസ്‌കാരിക വേദിയും ഐആർപിസിയും ചേർന്ന് വനിതകൾക്ക് സംരംഭകത്വ പരിശീലനം തുടങ്ങി. ഇവർ നിർമിച്ചുവരുന്ന സിറ്റി പാലൂദയും മുട്ട അപ്പവും ഇനി ബ്രാന്റാക്കി വിപണിയിലിറക്കും. സിറ്റി പാലൂദ വിദേശങ്ങളിൽ പേരുകേട്ടതാണ്.

പരിശീലനത്തിന്റെ ഭാഗമായി കുട നിർമാണം, എൽഇഡി നിർമാണം എന്നിവയും തുടങ്ങി. മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം മറ്റ് ഉൽപന്നങ്ങളുടെ പരിശീലനവും നൽകും. മലബാർ ട്രെയിനിങ‌് ഇൻസ്റ്റിറ്റ്യൂട്ടാണ് പരിശീലനം നൽകുന്നത്.

സിറ്റി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിശീലനം ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ വി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി. കെ പി സുധാകരൻ, എം ഷാജർ, കെ സ്മിത, എൻപി ശ്രീനാഥ്, കെ നിർമല, പി കെ ബൈജു, വി റുബീന, എൻ വി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. കെ ഷഹറാസ് സ്വാഗതവും പി കെ സാഹിർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: